കോൺഗ്രസിൽ കാവിവത്കരണം: മന്ത്രി ശിവൻകുട്ടി

Wednesday 31 December 2025 2:48 AM IST

തിരുവനന്തപുരം: ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ കോൺഗ്രസ് ആർ.എസ്.എസിന്റെ റിക്രൂട്ടിംഗ് ഏജൻസിയായി മാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് കോൺഗ്രസിന്റെ കാവിവത്കരണം പൂർത്തിയായി. ശശി തരൂരിനും ദിഗ്‌വിജയ് സിംഗിനും പിന്നാലെ സൽമാൻ ഖുർഷിദും ആർ.എസ്.എസിനെ വാഴ്ത്തിപ്പാടുന്നത് ഇതിന്റെ തെളിവാണ്. മറ്റത്തൂരിൽ അവിശുദ്ധ സഖ്യത്തിന്റെ പ്രായോഗിക പരീക്ഷണമാണ് നടന്നത്. വി.കെ. പ്രശാന്ത് എം.എൽ.എയുടെ ഓഫീസ് ഒഴിപ്പിക്കണമെന്ന ബി.ജെ.പി കൗൺസിലറുടെ ആവശ്യത്തിന് കോൺഗ്രസ് നേതാക്കൾ കുടപിടിക്കുന്നത് ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായുള്ള കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്.