വെഞ്ഞാറമൂട്ടിൽ ടയർ പൊട്ടി മറിഞ്ഞ കാർ സ്‌കൂട്ടറിലിടിച്ച് അപകടം, നാലുപേർക്ക് പരിക്ക്

Wednesday 31 December 2025 9:04 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ടയർ പൊട്ടി മറിഞ്ഞ കാർ എതിരെവന്ന സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. കോലിയക്കോട് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്നുപേർക്കും സ്കൂട്ടർ യാത്രക്കാരനുമാണ് പരിക്കേറ്റത്. കാറിന്റെ ടയർ പൊട്ടിയതോടെയാണ് നിയന്ത്രണം നഷ്ടമായത്. സ്കൂട്ടർ യാത്രികന് നടുവിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.