കൊറിയോഗ്രഫേഴ്‌സിന് കിരീടം

Wednesday 31 December 2025 3:19 PM IST

കൊച്ചി: ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കാഡ് ലക്ഷ്യമിട്ട് നടത്തുന്ന റോഡ്‌മേറ്റ് സോഫ്റ്റ്‌വെയർ ബോൾ ക്രിക്കറ്റ് ടൂർണമെന്റിന്റെ കർട്ടൺ റെയ്‌സർ മത്സരത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള കൊറിയോഗ്രഫേഴ്‌സ് ടീം കിരീടം ചൂടി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ കൊച്ചിൻ കസ്റ്റംസിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. കൊറിയോഗ്രഫേഴ്‌സ് താരം അജിത് ജാനാണ് പ്ലെയർ ഒഫ് ദി മാച്ച്. റോഡ്‌മേറ്റ് സി. ഇ. ഒ സി. പി. ജിയാദ്, സി. ഒ. ഒ സുജയ്ദ ജിയാദ് എന്നിവർ വിജയികൾക്ക് ട്രോഫി നൽകി.