ഡി.വൈ.എഫ്.ഐ പ്രതിഷേധ കാർണിവൽ

Wednesday 31 December 2025 4:45 PM IST

കാലടി: തവളപ്പാറ നരിക്കുഴി ചിറയിൽ ന്യൂയർ കാർണിവലിന് അനുമതി നിഷേധിച്ച മഞ്ഞപ്ര പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ കാർണിവൽ സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ ശ്രീലക്ഷ്മി ചന്ദ്രൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി ജസ്റ്റിൻ തോമസ്, മേഖലാ കമ്മിറ്റിയംഗം അജേഷ് ബിജു, സി.പി.എം മഞ്ഞപ്ര ലോക്കൽ സെക്രട്ടറി ഐ. പി. ജേക്കബ്, പഞ്ചായത്തംഗങ്ങളായ ടി.പി. വേണു, സീന മാർട്ടിൻ, രാജീവ്‌ ഏറ്റിക്കര, ലീന ബെന്നി, ബ്ലോക്ക്‌ കമ്മിറ്റിയംഗം അഡ്വ. എൽദോ ബേബി എന്നിവർ സംസാരിച്ചു.