ശുചീകരണ പ്രവർത്തനം നടത്തി
Wednesday 31 December 2025 4:49 PM IST
ചോറ്റാനിക്കര: ക്ലീൻ മുളന്തുരുത്തി പദ്ധതിയുടെ ഭാഗമായി മുളന്തുരുത്തി ടൗണിൽ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ രേണുക സാബു, ഇന്ദുലേഖ മണി, ജോയൽ കെ.ജോയ്, അപർണ ബാബു, ബിനോയ് ഹരിദാസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ലൈജുമോൻ, മുളന്തുരുത്തി പള്ളിഭാരവാഹികൾ അനിൽ ജേക്കബ്, എൻ. കെ. കുര്യാക്കോസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് ബാബു കാലാപ്പിള്ളി, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മുളന്തുരുത്തി കരവട്ടെ കുരിശ് മുതൽ പള്ളിത്താഴം വരെ ആദ്യഘട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.