സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം
Wednesday 31 December 2025 5:56 PM IST
ചോറ്റാനിക്കര: വൈക്കം റോട്ടറി ക്ലബ്, കാഞ്ഞിരമറ്റം റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ പുതുവത്സര ക്രിസ്മസ് ആഘോഷങ്ങൾ മുൻ അസിസ്റ്റന്റ് ഗവർണർ എസ്. ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിമ്മി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ ലൂക്ക്, ജെയിംസ് പാലക്കൻ, ഷിജോ മാത്യു, സാബു വർഗീസ്, ബോബി കുപ്പ്‌ളിക്കാട്ട്, ജോർജ് മുരിക്കൻ, ഐജു ജേക്കബ്, വിനീഷ് മേനോൻ, ജോർജ്ജ് വാരണാട്ട്, അഡ്വ.ഫ്രാൻസിസ് പുതുകുളങ്ങര, സജിദ്സുഗതൻ, ജെസിജോഷി, റജീനജോജി, ജയദേവൻ, മോൻസി, ഡോക്ടർ പാർവതി തുടങ്ങിയവർ പങ്കെടുത്തു.