ആലുവ ജീവസിൽ ഗ്ലോറിയ ഫെസ്റ്റ്
Wednesday 31 December 2025 6:36 PM IST
ആലുവ: ആലുവ ജീവസ് കേന്ദ്രത്തിൽ ക്രിസ്മസ് - നവവത്സരാഘോഷം 'ജീവസ് ഗ്ലോറിയ ഫെസ്റ്റ്' അഡ്വ. ജെബി മേത്തർ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സെന്റ് ആന്റണീസ് ആശ്രമം പ്രിയോർ ഫാ. പോൾ നെടുംചാലിൽ അദ്ധ്യക്ഷനായി. ലെസ്‌ലി ജോസഫ് പള്ളിത്തറ, ഫാ. ലൂയിസ് പന്തിരുവേലിൽ, എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ജീവസ് ഡയറക്ടർ ഫാ.സജി തെക്കേകൈതക്കാട്ട്, ബാബു കെ. വർഗീസ്, ജോസി പി. ആൻഡ്രൂസ്, ബേബി പുത്തൻപീടിക, ബോബി ആന്റണി കൊല്ലമാംപറമ്പിൽ എന്നിവർ സംസാരിച്ചു.