വ്യാപാരി വ്യവസായി പുതുവത്സരാഘോഷം
Wednesday 31 December 2025 6:41 PM IST
കളമശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റിൽ പ്രസിഡന്റ് ഏലൂർഗോപിനാഥും ജനറൽ സെക്രട്ടറി എസ്. രംഗനും ചേർന്ന് കേക്ക് മുറിച്ച് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്ക് കേക്കും പറവകൾക്ക് ധാന്യങ്ങളും വിതരണം ചെയ്തായിരുന്നു ആഘോഷം. പുതുവത്സര പിറവിയിൽ വൃക്ഷത്തൈ നടാനും തീരുമാനിച്ചു. എം.എക്സ്. സിസോ, കെ. കെ. നസീർ, കെ.ബി. സക്കീർ, സുബൈദാ നൂർദ്ദീൻ, കെ.എം. കല, സരസമ്മാ രഘു, ലതാ ഉണ്ണിക്കൃഷ്ണൻ, കെ.എ. അബ്ദുൾ ഖാദർ, അബൂബക്കർ, കെ.എ. ജോഷി, ഷെറീഫ്, കെ. എ. അഷറഫ്, കെ.ജെ. അലക്സ്, വി.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.