വാഴ നട്ട് പ്രതിഷേധം

Thursday 01 January 2026 12:03 AM IST
പൊറ്റമ്മൽ- പാലാഴി റോഡ് മരണക്കുഴികൾ നിറഞ്ഞ തോടാണെന്ന് ആരോപിച്ച് വാഴനട്ട് ബി.ജെ.പി പ്രതിഷേധം

കോഴിക്കോട്: പൊറ്റമ്മൽ- പാലാഴി റോഡ് മരണക്കുഴികൾ നിറഞ്ഞ തോടാണെന്ന് ആരോപിച്ച് ബി.ജെ.പി വാഴനട്ട് പ്രതിഷേധിച്ചു. ബി.ജെ.പി സിറ്റി ജില്ലാ ഉപാദ്ധ്യക്ഷൻ ടി.രനീഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 16ന് ഇതേ റോഡിലാണ് കാട്ടുക്കുളങ്ങര അങ്ങാടിയിൽ നെല്ലിക്കോട് സ്വദേശി ചിന്താമണി ഓടയിൽ വീണ് മരിച്ചത്. നിരവധി തവണ പൊതുമരാമത്ത് വിഭാഗത്തിന് പരാതി നൽകിയിട്ടും കാര്യമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി നെല്ലിക്കോട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിച്ചത്. പുതിയറ മണ്ഡലം പ്രസിഡന്റ് ടി.പി ദിജിൽ, ഏരിയാ പ്രസിഡന്റ് സുരേഷ് മരക്കാട് പുറം, സ്മിതേഷ് നെല്ലിക്കോട്, ബിന്ദു ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.