എസ്.പി.സി ക്യാമ്പ് സമാപിച്ചു

Thursday 01 January 2026 12:05 AM IST
ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്. പി .സി കേഡറ്റുകൾ ക്രിസ്മസ് സഹവാസ ക്യാമ്പിന്റെ ഭാഗമായി ഭിന്ന ശേഷി വിദ്യാർത്ഥികളുടെ വീട് സന്ദർശിച്ചപ്പോൾ

കുന്ദമംഗലം: മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ എസ്.പി .സി യൂണിറ്റ് ക്രിസ്മസ് സഹവാസ ക്യാമ്പ് പ്രധാനാദ്ധ്യാപകൻ ഷാജു. പി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൺ സ്ക്കൂൾ വൺ കമ്മ്യൂണിറ്റി പദ്ധതി മടവൂർ പഞ്ചായത്ത് മെമ്പർ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ വീട് കേഡറ്റുകൾ സന്ദർശിക്കുകയും സമ്മാനങ്ങളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു. വിവിധ ക്ലാസുകളും കലാ പരിപാടികളും അരങ്ങേറി. സമാപനചടങ്ങിൽ കമ്മ്യൂണിറ്റി പൊലിസ് ഓഫീസർമാരായ എം.അബ്ദുൽ അലി, പി.ജിഷ, ഇൻസ്ട്രക്ടർ ഷീന, വേണു, എസ്. പി. സി പി. ടി. എ പ്രസിഡന്റ് നിധീഷ് മുത്തമ്പലം എന്നിവർ പ്രസംഗിച്ചു.