അക്ബർ കക്കട്ടിൽ കഥാ പുരസ്കാരം

Thursday 01 January 2026 12:09 AM IST
കഥാ പുരസ്കാരം

വട്ടോളി: നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനും പ്രശസ്ത സാഹിത്യകാരനുമായ അക്ബർ കക്കട്ടിലിന്റെ സ്മരണാർത്ഥം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചെറുകഥ മത്സരം സംഘടിപ്പിക്കുന്നു. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ അക്ബർ കക്കട്ടിൽ അനുസ്മരണ സമിതിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന കഥ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന കഥയ്ക്ക് കാഷ് അവാർഡും സ്മൃതിഫലകവും നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രധാനാദ്ധ്യാപകൻ /അദ്ധ്യാപികയുടെ സാക്ഷ്യപത്രത്തോടൊപ്പം 2026 ജനുവരി 30ന് മുമ്പ് കഥ അയക്കേണ്ടതാണ്. വിലാസം: രജീഷ് കുമാർ കെ.പി , അക്ബർ കക്കട്ടിൽ അനുസ്മരണ സമിതി, നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളി പി.ഒ. വട്ടോളി, കക്കട്ടിൽ. വടകര, 673507.