എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

Thursday 01 January 2026 12:11 AM IST
എൻ.എസ്.എസ് ക്യാമ്പ് റീജിയണൽ ഡയറക്ടർ (കേരള-ലക്ഷദ്വീപ്) വൈ.എം ഉപ്പിൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ (കേരള-ലക്ഷദ്വീപ്) വൈ.എം ഉപ്പിൻ ഉദ്ഘാടനം ചെയ്തു. പ്രൊവിഡൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.സി.ജസീന ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വനിത പോളിടെക്‌നിക് കോളേജ് പരിസരം ശുചീകരിച്ച് പൂങ്കാവനവും ദുർലഭമായ ആറിനം സസ്യങ്ങളുടെ കൺസർവറ്റോറിയും ഡോ.മിനു ദിവാകരന്റെ നേതൃത്വത്തിൽ ഒരുക്കി. ഡോ.അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി. എൻ.ഡി.ആർ.എഫ് സംഘത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലനം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സംഗീത ജി കൈമൾ, ഡോ.അർച്ചന ഇ.ആർ, വോളണ്ടിയർ സെക്രട്ടറിമാരായ ലക്ഷ്മി, അനഘ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ചു മോഹൻ, നിറവ് ഡയറക്ടർ ബാബു പറമ്പത്ത്, അനൂപ് എന്നിവർ പ്രസംഗിച്ചു.