ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

Thursday 01 January 2026 12:16 AM IST
ജന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്. എസ്.പി.എ. അംഗങ്ങളായ മംഗൾദാസ് ത്രിവേണി , പുഷ്പ ടീച്ചർ എന്നിവർക്കുള്ള സ്വീകരണ പരിപാടി കോൺഗ്രസ്സ് ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ് വി.സി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്. എസ്. പി. എ അംഗം മംഗൾദാസ് ത്രിവേണിക്കും വട്ടോളി ഡിവിഷനിൽ നിന്ന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ. എസ്. എസ്. പി. എ അംഗം പുഷ്പ ടീച്ചർക്കും ബാലുശ്ശേരി ജനശ്രീ ഹാളിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് സി. വിശ്വനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് വി. സി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കെ. എസ്. എസ്.പി.എ ജില്ലാ പ്രസിഡന്റ് പി.എം. അബ്ദുറഹിമാൻ, സെക്രട്ടറി ഒ. എം.രാജൻ, സംസ്‌ഥാന സെക്രട്ടേറിയറ്റംഗം കെ.സി. ഗോപാലൻ, സംസ്‌ഥാന കൗൺസിൽ അംഗങ്ങളായ എ.കെ. രാധാകൃഷ്ണൻ, വി.സി. ശിവദാസ്, ശ്രീധരൻ പാലയാട്, കെ. ഭാസ്കരൻ കിണറുള്ളത്തിൽ, പി. കെ. സുനിൽകുമാർ, ബാലൻ പാറക്കൽ രമേശ്‌ വലിയാറമ്പത്ത്, പ്രഭാകരൻ എൻ, സി. രാജൻ എന്നിവർ സംസാരിച്ചു.