അംബേദ്കർ ഗ്രാമം പദ്ധതി അവലോകനം
കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ അംബേദ്കർ ഗ്രാമം പദ്ധതി ത്വരിതപ്പെടുത്തുന്നതിന് വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഫസീല അദ്ധ്യക്ഷത വഹിച്ചു. കോട്ടപ്പറമ്പ്, മാളികത്തടം, കള്ളാടിച്ചോല, ആമ്പ്രമ്മൽ, കല്ലറ, ഗോശാലക്കുന്ന്, എറാച്ചുടല എന്നീ ഉന്നതികളിലായി ഒരു കോടി രൂപ വീതം അനുവദിച്ച് നടത്തുന്ന പ്രവൃത്തികൾ സംബന്ധിച്ച അവലോകനമാണ് നടത്തിയത്. ഓരോ ഉന്നതികളുടെയും യോഗങ്ങൾ അതാത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ അദ്ധ്യക്ഷതയിൽ വിളിച്ചുചേർത്ത് പ്രാദേശികമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും എം.എൽ.എ നിർദ്ദേശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി സംജിത്ത്, എം.കെ നദീറ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം എന്നിവർ പങ്കെടുത്തു.