മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു, മൂന്നുപേരെ രക്ഷപ്പെടുത്തി
Wednesday 31 December 2025 8:21 PM IST
മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റ കടവിലാണ് അപകടമുണ്ടായത്. ഇവർക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി. സിബിനെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.