ധർണ നടത്തി
Thursday 01 January 2026 1:40 AM IST
ശ്രീകൃഷ്ണപുരം: പഞ്ച ദിന ബാങ്കിംഗ് നടപ്പിലാക്കുക, വാഗ്ദാനങ്ങൾ പാലിക്കുക എന്നീ ആവശ്യങ്ങളുമായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണപുരം എസ്.ബി.ഐ ശാഖയ്ക്കു മുൻപിൽ ധർണ നടത്തി. ധർണ്ണയിൽ വി.ബി.രാംജിത്, പി.കെ.സുദീപ് ദാസ്, കെ.വി.ശോഭന, വി.പ്രസീദ്, ജിഷ്ണു നാരായണൻ, എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു. ശ്രീകൃഷ്ണപുരത്തിനു പുറമേ ജില്ലയിൽ പാലക്കാട്, ചെർപ്പുളശ്ശേരി, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ തുടങ്ങിയ കേന്ദ്രങ്ങളിലും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ധർണ നടത്തി.