കൊപ്പത്ത് എൻ.എസ്.എസ് ക്യാമ്പ് ആരംഭിച്ചു 

Thursday 01 January 2026 1:41 AM IST
മേൽമുറി എ.എൽ.പി സ്‌കൂളിൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം സപ്തദിന എൻ.എസ്.എസ് ക്യാമ്പ്.

പട്ടാമ്പി: കൊപ്പം വൊക്കേഷണൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സപ്തദിന എൻ.എസ്.എസ് ക്യാമ്പ് മേൽമുറി എ.എൽ.പി സ്‌കൂളിൽ ആരംഭിച്ചു. 'ഇനിയുമൊഴുകും മാനവ സ്‌നേഹത്തിൻ ജീവവാഹിനിയായ്' എന്ന ആശയത്തിൽ നടക്കുന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്തംഗം പി.ഷഹന സമദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബി.സുരേഷ് കുമാർ, മേൽമുറി എ.എൽ.പി സ്‌കൂൾ മാനേജർ എ.കെ.മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് പി.അബ്ദുസമദ്, പ്രോഗ്രാം ഓഫീസർ വി.സതീഷ് എൻ.എസ്.എസ് വളണ്ടിയർ ക്യാപ്റ്റൻ പി.മീര രാജ് എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണം, ഡിജിറ്റൽ സാക്ഷരത, മണ്ണും മനുഷ്യനും, ഹരിത സാക്ഷ്യം, പ്രാദേശിക ചരിത്ര രചന, കരുതൽ കവചം, പൈതൃക സംരക്ഷണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയ പരിപാടികൾ നടക്കും.