ആനവണ്ടിയിൽ ആകട്ടെ പുതുവർഷാഘോഷം
പാലക്കാട്: പുതുവർഷം ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുങ്ങി. നാളെ മുതൽ എല്ലാ ദിവസവും കെ.എസ്.ആർ.ടി.സിയുടെ പാലക്കാട് ജില്ലയിലെ പ്രധാന മൂന്ന് ഡിപ്പോയിൽ നിന്നും യാത്രകളുണ്ടാകും. മൂന്നാർ, അതിരപ്പിള്ളി, നെല്ലിയാമ്പതി, ഗവി എന്നിവയ്ക്കു പുറമേ മട്ടാഞ്ചേരി വൈബ്സ് യാത്രയും ഇക്കുറിയുണ്ട്. പാലക്കാട് ഡിപ്പോയിൽ നിന്ന് 31 യാത്രകളും മണ്ണാർക്കാട് ഡിപ്പോയിൽ 27 നിന്ന് യാത്രകളും ചിറ്റൂർ ഡിപ്പോയിൽ നിന്ന് 27 യാത്രകളുമാണ് ഒരുക്കിയിട്ടുള്ളത്. യാത്രകൾ പുറപ്പെടുന്ന ദിവസവും സമയക്രമവും സംബന്ധിച്ച് അതാത് ഡിപ്പോകളിൽ നിന്ന് വിശദവിവരങ്ങൾ ലഭിക്കും.
യാത്രകളും പുറപ്പെടുന്ന ദിവസങ്ങളും സമയവും
പാലക്കാട്: നെല്ലിയാമ്പതി: (2, 3, 4, 10, 11, 18, 24, 25, 26 തീയതികളിൽ രാവിലെ ഏഴിന്), അതിരപ്പള്ളി- മലക്കപ്പാറ: (10, 18, 26 തീയതികളിൽ രാവിലെ 5.30ന്), ഗവി: 3, 17, 25 (രാവിലെ 10ന്), ഇല്ലിക്കൽക്കാവ്: 4, 11, 18, 25 രാവിലെ 5ന്, മട്ടാഞ്ചേരി വൈബ്സ്: (11, 25, 10 രാവിലെ 7ന്), മൂന്നാർ: (17, 24 രാവിലെ 6ന്), ആഢംബര കപ്പൽ യാത്ര: 2, 8, 14, 26 രാവിലെ 11ന്), നിലബൂർ പാക്കേജ്: (26ന് രാവില 6ന്), സൈലന്റ് വാലി: (3, 18, 26, 31 രാവിലെ 6ന്), ആലപ്പുഴ: (10, 25 രാവിലെ 5ന്). ഫോൺ: 9447837985, 830485018.
ചിറ്റൂർ: തിരുവൈരാണിക്കുളം: (2, 3, 4, 5, 6, 7, 8, 9, 10, 11, 2, 13), നെല്ലിയാമ്പതി: (2, 18, 25), മൂന്നാർ: (10, 24), ആലപ്പുഴ: (10), മട്ടാഞ്ചേരി വൈബ്സ്: (11, 25), ഇല്ലിക്കൽക്കാവ്: (11, 25), രാമക്കൽ മേട്: (17), സൈലന്റ് വാലി: (18), മലക്കപ്പാറ: (17, 26), ഗവി: (25), നിലബൂർ: (26). ഫോൺ: 9495390046.
മണ്ണാർക്കാട്: നെല്ലിയാമ്പതി: (3, 4, 11, 18, 25), നിലമ്പൂർ: (4, 26), ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ- മലങ്കര ഡാം: (3, 4, 11, 18, 25), ആഡംബര കപ്പൽ യാത്ര: (2), ഗവി: (3, 17, 25), മാമലക്കണ്ടം വഴി മൂന്നാർ: (10, 17, 24), മലക്കപ്പാറ: (3, 10, 18, 26), മട്ടാഞ്ചേരി വൈബ്സ്: (11, 25), ആലപ്പുഴ വേഗ ഹൗസ് ബോട്ട്: (10, 25). ഫോൺ: 9446353081, 80753 47381.