വെള്ളാപ്പള്ളി നടേശന് യൂണിയൻ നേതാക്കളുടെ സ്വീകരണം
Thursday 01 January 2026 10:09 PM IST
ശിവഗിരി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗത്തിന്റെ വിവിധ യൂണിയൻ നേതാക്കളും ശാഖാ നേതാക്കളും വനിതാ സംഘം പ്രവർത്തകരും ചേർന്ന് മഹാസമാധിയിൽ വമ്പിച്ച സ്വീകരണം നൽകി. യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ,ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്. ആർ.എം, യോഗം കൗൺസിലർ സുന്ദരൻ,കണ്ണൻ കൊല്ലം,യൂണിയൻ കൗൺസിലർ വി.അനിൽകുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. മഹാസമാധിയിൽ ആരതി തൊഴുത് പ്രണാമം അർപ്പിച്ച ശേഷമാണ് അദ്ദേഹം 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനവേദിയിലെത്തിയത്.
ഫോട്ടോ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശിവഗിരി മഹാസമാധിയിൽ ആരതി തൊഴുന്നു. സി.വിഷ്ണു ഭക്തൻ,അജി എസ്.ആർ.എം,യോഗം കൗൺസിലർ സുന്ദരൻ തുടങ്ങിയവർ സമീപം