കേരള ബാംബൂ ഫെസ്റ്റ് ഇന്ന് അവസാനിക്കും

Thursday 01 January 2026 1:11 AM IST

കൊച്ചി: വ്യവസായ വാണിജ്യ വകുപ്പിനുവേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ കേരള ബാംബൂ ഫെസ്റ്റ് ഇന്ന് സമാപിക്കും. കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറോളം കരകൗശലത്തൊഴിലാളികളും മുള അനുബന്ധ തൊഴിലാളികളും മേളയിൽ പങ്കെടുത്തിരുന്നു. ഭൂട്ടാനിൽ നിന്നുള്ള കരകൗശല വിദഗ്ധരുടെ സാന്നിദ്ധ്യവും കേരള സംസ്ഥാന ബാംബൂ മിഷന്റെ പ്രത്യേക ബാബൂ ഗ്യാലറിയും സന്ദർശക ശ്രദ്ധ നേടി. ഇന്ന് രാവിലെ 10.30 മുതൽ രാത്രി 9 വരെയാണ് പ്രവേശനം. വൈകിട്ട് 6.30ന് കാസർകോട് ജില്ലയിലെ പരമ്പരാഗത കലാരൂപമായ കൊറഗ് നൃത്ത പരിപാടി അരങ്ങേറും.