₹​ 70​ ​കോ​ടി​ ​സ​ർ​ക്കാ​രി​ന് ​ കൈ​മാ​റി കെ.​എ​സ്.​എ​ഫ്.​ഇ​ ​

Thursday 01 January 2026 1:16 AM IST

തൃശൂർ: 2024 - 25 സാമ്പത്തിക വർഷത്തെ കെ.എസ്.എഫ്.ഇയുടെ ഡിവിഡന്റ് തുകയായ 70 കോടിയുടെ ചെക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാലിന് ചെയർമാൻ കെ.വരദരാജനും എം.ഡി ഡോ.എസ്.കെ.സനിലും ചേർന്ന് കൈമാറി. ധനമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി.പ്രസാദും സന്നിഹിതനായി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ബോർഡ് മെമ്പർമാരായ ഡോ.കെ.ശശികുമാർ, ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ബി.എസ്.പ്രീത, നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി കെ.മനോജ്, ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഡി.ഷൈജൻ, കെ.എസ്.എഫ്.ഇ ഫിനാൻസ് ജനറൽ മാനേജർ എസ്.ശരത്ചന്ദ്രൻ, കമ്പനി സെക്രട്ടറി എമിൽ അലക്‌സ്, സംഘടനാ നേതാക്കളായ കെ.ബി.സൽബിൽ, വി.എൽ.പ്രദീപ്, എസ്.സുശീലൻ, എസ്.വിനോദ് എന്നിവർ പങ്കെടുത്തു. നടപ്പ് സാമ്പത്തികവർഷം ഡിവിഡന്റ്, ഗ്യാരന്റി കമ്മിഷൻ ഇനങ്ങളിലായി റെക്കാഡ് തുകയായ 235 കോടി സംസ്ഥാന സർക്കാരിന് കെ.എസ്.എഫ്.ഇ നൽകി. ഇതോടെ കമ്പനിയുടെ അംഗീകൃത മൂലധനം 250 കോടിയായി സർക്കാർ ഉയർത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ആകെ ബിസിനസ് 1.1 ലക്ഷം കോടിയായി. സ്വർണപ്പണയ വായ്പ 13,000 കോടി കടന്നു. ഒരു കോടി ഇടപാടുകാരിലേക്ക് കെ.എസ്.എഫ്.ഇ സേവനങ്ങളെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.