ബെന്യാമിന് പുരസ്കാരം

Thursday 01 January 2026 12:16 AM IST

തിരുവല്ല : സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗവും പു ക സ ജില്ലാ പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും റിട്ട.പ്രൊഫസറുമായ ജി.രാജശേഖരൻ നായരുടെ പേരിലുള്ള പുരസ്കാരം കഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന് നൽകും. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം ജനുവരി 6ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. എൻ.പ്രഭാവർമ്മ, എ.ഗോകുലേന്ദ്രൻ, അഡ്വ.പി.ജി.പ്രസന്നകുമാർ, ഡോ.റാണി ആർ.നായർ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.