ശ്യാംസുന്ദർ ഇന്റലിജൻസ് ഐ.ജി; കാർത്തിക് തിരു. കമ്മിഷണർ
Thursday 01 January 2026 12:19 AM IST
തിരുവനന്തപുരം: ഐ.പി.എസ് തലത്തിൽ അഴിച്ചു പണി. ക്രൈംബ്രാഞ്ച് ഐ.ജിയായിരുന്ന ജി.സ്പർജ്ജൻ കുമാറിനെ ദക്ഷിണമേഖലാ ഐ.ജിയായി നിയമിച്ചു. വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ.കാർത്തികാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ. സൗത്ത് സോൺ ഐ.ജിയായിരുന്ന എസ്.ശ്യാംസുന്ദർ ഇന്റലിജൻസ് ഐ.ജി. പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയുടെ അധികചുമതലയുമുണ്ട്.
തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന എസ്.ഹരിശങ്കറാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായിരുന്ന തോംസൺ ജോസിനെ വിജിലൻസിൽ ഡി.ഐ.ജിയുടെ എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് നിയമിച്ചു.