കാറുകളുടെ വില കൂടും

Thursday 01 January 2026 1:22 AM IST

കൊച്ചി: ജി.എസ്.ടി ഇളവുകളോടെ ആശ്വാസത്തിലായ ഉപഭോക്താക്കളെ നിരാശരാക്കി പുതുവർഷത്തിൽ വാഹന നിർമ്മാതാക്കൾ കാർ വില ഉയർത്തുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവിന്റെ ബാദ്ധ്യത കണക്കിലെടുത്താണ് വില വർദ്ധിപ്പിച്ചത്. ഹ്യുണ്ടായ്, ഹോണ്ട, ടാറ്റ മോട്ടോഴ്‌സ്, റെനോ, നിസാൻ തുടങ്ങിയ കമ്പനികളുടെ വിവിധ മോഡൽ കാറുകളുടെ വിലയിൽ മൂന്ന് ശതമാനം വർദ്ധനയാണ് പ്രഖ്യാപിച്ചത്.