ജെ.ഇ.ഇ അഡ്വാൻസ്ഡ് നോട്ടിഫിക്കേഷൻ
ഐ.ഐ.ടികൾ, ഐ.ഐ.എസ്.സി തുടങ്ങിയ സ്ഥാപനങ്ങളിലെ വിവിധ ബാച്ച്ലർ ഡിഗ്രി, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡിഗ്രി, ബാച്ച്ലർ- മാസ്റ്റർ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം പ്രവേശനത്തിനായി ഐ.ഐ.ടി റൂർക്കി നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് 2026 പരീക്ഷയുടെ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. വിവിധ എൻജിനിയറിംഗ്, സയൻസ്, ആർക്കിടെക്ചർ പ്രോഗ്രാമുകളിലാണ് പ്രവേശനം. വെബ്സൈറ്റ്: jeeadv.ac.in.2026.
മേയ് 17നാണ് പരീക്ഷ.പേപ്പർ ഒന്ന് രാവിലെ 9 മുതൽ 12 വരെയും പേപ്പർ രണ്ട് ഉച്ചകഴിഞ്ഞ് 2.30 മുതൽ 5.30 വരെയുമായിരിക്കും. ഏപ്രിൽ 23ന് ആരംഭിക്കുന്ന രജിസ്ട്രേഷൻ നടപടികൾ മേയ് രണ്ടിന് അവസാനിക്കും. മേയ് 11 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അന്തിമ ഫലവും ഉത്തര സൂചികയും ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കും.ഓരോ വിഭാഗത്തിലും അടയ്ക്കേണ്ട പരീക്ഷാ ഫീസ് സംബന്ധിച്ച വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യത
ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ആദ്യമെത്തുന്ന 25,0000 പേർക്കായിരിക്കും ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ രജിസ്റ്റർ ചെയ്യാനവസരം. 2001 ഒക്ടോബർ ഒന്നിന് ശേഷം ജയിച്ചവർ മാത്രം അപേക്ഷിച്ചാൽ മതി. SC, ST, PwD വിഭാഗക്കാർക്ക് 5 വർഷ ഇളവുണ്ട്. തുടർച്ചയായ വർഷങ്ങളിലായി രണ്ട് അവസരങ്ങളേ ഒരു വിദ്യാർത്ഥിക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡിന് ലഭിക്കു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ച് 2025ലോ 2026ലോ ആദ്യ അവസരത്തിൽ പരീക്ഷ പാസായവരായിരിക്കണം അപേക്ഷകർ. JoSAA ബിസിനസ് റൂൾ 2025 പ്രകാരം ഏതെങ്കിലും ഐ.ഐ.ടികളിൽ അഡ്മിഷൻ ലഭിച്ചവരോ അഡ്മിഷൻ വേണ്ടെന്നു വച്ചവരോ അപേക്ഷിക്കാൻ അർഹരല്ല.