കേരള സർവകലാശാല
Thursday 01 January 2026 12:15 AM IST
പിഎച്ച്.ഡി. രജിസ്ട്രേഷൻ
ജനുവരി 2026 സെഷൻ പി.എച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാം. www.research.keralauniversity.ac.inൽ 15ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്‌മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും 16 ന് വൈകിട്ട് അഞ്ചിനകം സർവകലാശാലയിൽ നൽകണം.
മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം.സി.റ്റി.) ജനുവരി 2026 ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.