ഭിന്നശേഷിക്കാർക്ക് 32.75 ലക്ഷം സ്വയം തൊഴിൽ ധനസഹായം

Thursday 01 January 2026 12:30 AM IST

തിരുവനന്തപുരം: സ്വന്തമായി വസ്‌തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സഹായമായി 32,75,000 രൂപ അനുവദിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. 131 ഗുണഭോക്താക്കൾക്കാണിത്. ഈടു നൽകാൻ സ്വന്തമായി വസ്‌തുവോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാർക്കാണ് 25,000 രൂപ വീതം ധനസഹായം നൽകുന്നത്. അർഹരായ 119 ഗുണഭോക്താക്കൾക്ക് ആദ്യഘട്ടത്തിൽ 29,75,000 രൂപയും അർഹരായ 12 ഗുണഭോക്താക്കൾക്ക് രണ്ടാംഘട്ടത്തിൽ 3,00,000 രൂപയുമാണ് അനുവദിച്ചത്. ഗുണഭോക്താക്കളുടെ പട്ടിക www.hpwc.kerala.gov.in വെബ്‌സൈറ്റിലുണ്ട്. കൂടുതൽ വിവരങ്ങൾ 0471-2322055, 9497281896 എന്നീ നമ്പറുകളിൽ ലഭിക്കും.