ലോക കേരളസഭ സംഘാടക സമിതിയായി

Thursday 01 January 2026 12:43 AM IST

തിരുവനന്തപുരം: ജനുവരി 29,30, 31 തീയതികളിൽ ചേരുന്ന അഞ്ചാമത് ലോക കേരളസഭയുടെ സംഘാടക സമിതി രൂപീകരിച്ചു. പ്രവാസി കേരളീയ ക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലീസ് ചെയർമാനായും ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗം സജീവ് തൈക്കാടിനെ കൺവീനറുമായും തിരഞ്ഞെടുത്തു. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, രാജ്യസഭാഗം പി.പി. സുനീർ, വർക്കല എം.എൽ.എ വി. ജോയ് എന്നിവരെ രക്ഷാധികാരികളായും കൈപ്പമംഗലം എം.എൽ.എ ഇ.ടി. ടൈസൺ മാസ്റ്റർ, ഹനീഫ മുന്നിയൂർ,ദിനേശ് ചന്ദന,ബാദുഷ കടലുണ്ടി എന്നിവരെ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുത്തു. എൽ.വി. അജയകുമാർ, സലിം പള്ളിവിള,ബി.എൽ. അനിൽകുമാർ എന്നിവരാണ് ജോയിന്റ് കൺവീനർമാർ.