നേത്രാവതി പനവേൽ വരെ മാത്രം

Thursday 01 January 2026 12:45 AM IST

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് മുംബയിലെ ലോകമാന്യതിലക് വരെ പോകേണ്ട നേത്രാവതി എക്സ്പ്രസ് ഇന്നുമുതൽ ജനുവരി 29വരെ 33കി.മീ അകലെ പനവേലിൽ യാത്ര അവസാനിപ്പിക്കും. ലോകമാന്യതിലക് സ്റ്റേഷനിൽ നിർമ്മാണജോലികൾ നടക്കുന്നതിനാലാണിത്.