സി.ഇ.ടിയ്ക്ക് നിരവധി പേറ്റന്റുകൾ

Thursday 01 January 2026 12:48 AM IST

തിരുവനന്തപുരം:തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിന് പോയവർഷം നിരവധി പേറ്റന്റുകൾ ലഭിച്ചു.സ്‌ട്രോക്ക് ലെങ്‌‌ത് മാറ്റാൻ സൗകര്യമുള്ള പിൻ ഓൺ റെസിപ്രോക്കേറ്റിംഗ് പ്ലേറ്റ് ട്രൈബോമീറ്റർ, വീഡിയോ ഡാറ്റയുടെയും അതിന്റെ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ആധികാരികത നിർണ്ണയിക്കുന്നതിനുള്ള രീതി, ഗ്രിഡ് ബന്ധിത മൈക്രോഗ്രിഡിന്റെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്ന ന്യൂതന റിലേ സംവിധാനം, റിബഡ് സ്‌മോക്ക്ഡ് റബർ ഷീറ്റുകളുടെയും അതിന്റെ സിസ്റ്റത്തിന്റെയും ഓട്ടോമാറ്റിക് ഗ്രേഡിംഗ് മാതൃക, പോർട്ടബിൾ ഫ്‌ലോമീറ്റർ സാങ്കേതികവിദ്യ എന്നിങ്ങനെ പേറ്റന്റുകളാണ് ലഭിച്ചത്.പേറ്റന്റുകൾ കരസ്ഥമാക്കിയ അധ്യാപകരെയും വിദ്യാർത്ഥികളെയും മന്ത്രി ആർ.ബിന്ദു അനുമോദിച്ചു.