സഹായ കേന്ദ്രങ്ങൾ
Thursday 01 January 2026 12:49 AM IST
പത്തനംതിട്ട: വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം സഹായ കേന്ദ്രങ്ങൾ സംഘടിപ്പിക്കാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ നിർവഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഷംസുദീൻ, തോപ്പിൽ ഗോപകുമാർ, ജോൺസൺ വിളവിനാൽ, സതീഷ് ബാബു, റോജി പോൾ ദാനിയേൽ, ബിജു ടി.ജോർജ്, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൾ കലാം ആസാദ്, ബി.പ്രസാദ്, രമേശ് കടമ്മനിട്ട എന്നിവർ പ്രസംഗിച്ചു.