സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ്
Thursday 01 January 2026 12:49 AM IST
പത്തനംതിട്ട : പത്തനംതിട്ട ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പ് ' സമദൃഷ്ടി 2025 ' ന്റെ സമാപന സമ്മേളനം പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ ഉദ്ഘാടനം ചെയ്തു. ഗാർഡിയൻ പി.റ്റി.എ പ്രസിഡന്റ് ദിൽഷാദ് അദ്ധ്യക്ഷൻ ആയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ബീന.എസ്, വാർഡ് കൗൺസിലർ ഫാത്തിമ.എസ്, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അനില അന്ന തോമസ്, തോമസ് ചാക്കോ എന്നിവർ സംസാരിച്ചു.