കോർഡിനേറ്റർ നിയമനം

Thursday 01 January 2026 12:51 AM IST

പത്തനംതിട്ട: ജില്ലയിലെ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഏകോപനത്തിനായി കരാർ അടിസ്ഥാനത്തിൽ വിമുക്തി ജില്ലാ മിഷൻ കോർഡിനേറ്ററെ നിയമിക്കുന്നു. സോഷ്യൽവർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻസ് സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ലഹരി വിരുദ്ധപ്രവർത്തനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 23മുതൽ 60വരെ. അപേക്ഷ ബയോഡേറ്റ സഹിതം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം, പത്തനംതിട്ട എന്ന വിലാസത്തിൽ 31ന് വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ. 0468 2222873.