അദാലത്ത് ഏഴിന്
Thursday 01 January 2026 12:52 AM IST
പത്തനംതിട്ട : സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മിഷൻ നിലവിലുളള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഏഴിന് രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചുവരെ പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് നടത്തും. കമ്മിഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, മെമ്പർമാരായ ടി.കെ.വാസു, അഡ്വ.സേതു നാരായണൻ എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടിക ഗോത്രവർഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മിഷൻ മുമ്പാകെ സമർപ്പിച്ചിട്ടുളളതും വിചാരണയിലുളളതുമായ കേസുകളിൽ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും.