പുതുവത്സര സംഗമം

Thursday 01 January 2026 12:55 AM IST

പത്തനംതിട്ട : പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, പുതുവത്സര സംഗമം നടന്നു. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് ഉദ്ഘാടനം ചെയ്തു. പ്രസ്‌ ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സിന്ധു അനിൽ മുഖ്യാതിഥിയായിരുന്നു. ഇലന്തൂർ ഗ്രാമപഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രസ്‌ക്ലബ് മുൻ പ്രസിഡന്റ് സാം ചെമ്പകത്തിലിനെ അനുമോദിച്ചു. സെക്രട്ടറി ജി. വിശാഖൻ, വൈസ് പ്രസിഡന്റ് സി.കെ.അഭിലാൽ, മുൻ സംസ്ഥാന സമിതിയംഗം ജി.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.