എൻ.എസ്.എസ് സഹജം സുന്ദരം

Thursday 01 January 2026 12:58 AM IST

കോന്നി: അട്ടച്ചാക്കൽ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടന്ന 'സഹജം സുന്ദരം' പ്രോജക്ട് പ്രമാടം ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അനീഷ.എസ്.ആർ നയിച്ചു. പ്രോജക്ടിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെങ്ങുംകാവ് ഗവ.എൽ പി സ്കൂളിന് സമീപമുള്ള 100 വീടുകൾ സന്ദർശിച്ച് രേഖകൾ ശേഖരിച്ചു. പ്രിൻസിപ്പൽ രശ്മി ഗ്രേസ് ഈശോ, പ്രോഗ്രാം ഓഫീസർ നീതു.യു.എസ് എന്നിവർ നേതൃത്വം നൽകി.