റെയിൽവേ നിറുത്തലാക്കിയ നിലമ്പൂരിലെ പാർസൽ ബുക്കിംഗ് സംവിധാനം  പുനഃസ്ഥാപിക്കണം: പി.പി.സുനീർ എം.പി

Thursday 01 January 2026 12:02 AM IST
.

കഴിഞ്ഞ മാർച്ച് മാസം മുതൽ നിറുത്തലാക്കിയ നിലമ്പൂരിലെ റെയിൽവേ പാർസൽ ബുക്കിംഗ് സേവനം പുനഃസ്ഥാപിക്കണമെന്ന് പി.പി. സുനീർ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർ.എൻ സിംഗിന് എം.പി. കത്തയച്ചു.

നിലമ്പൂരിലെ റെയിൽവേ പാർസൽ ബുക്കിംഗ് സൗകര്യം നിലമ്പൂരിനോട് ചേർന്ന പ്രദേശങ്ങളിലെ കച്ചവടക്കാർക്കും നാട്ടുകാർക്കും മാത്രമല്ല തമിഴ്നാടിനോട് ചേർന്ന അതിർത്തി പ്രദേശമായതിനാൽ ഗൂഡല്ലൂർ,നാടുകാണി എന്നിവിടങ്ങളിലെയും കർഷകർക്കും കുടിൽവ്യവസായം നടത്തുന്നവർക്കുമെല്ലാം അവരുടെ ഉത്പന്നങ്ങൾ കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്ക് അയക്കുന്നതിന് സഹായകരമായിരുന്നുവെന്നും പാർസൽ ബുക്കിംഗ് നിറുത്തലാക്കിയ റെയിൽവേയുടെ നടപടി ഇവരെയെല്ലാം പ്രതിസന്ധിയിലാക്കിയതായും എം.പി. കത്തിൽ സൂചിപ്പിച്ചു.