ഇസ്ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തക്ക് സാധിച്ചു : സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Thursday 01 January 2026 12:06 AM IST
.

കോട്ടക്കൽ: ഇസ്ലാമിക പാഠങ്ങൾ തനിമ ചോരാതെ സമൂഹത്തിന് സമർപ്പിക്കാൻ സമസ്തയ്ക്ക് സാധിച്ചതായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള മദ്രസ്സ മാനേജ്‌മെന്റ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് കെ പി പി തങ്ങൾ പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി സയ്യിദ് കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ ആമുഖ പ്രസംഗം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ട്രഷറർ അബ്ദുൽ ഖാദർ ഖാസിമി വെന്നിയൂർ, എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് സി എച്ച് ത്വയ്യിബ് ഫൈസി, കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ. നാസർ പ്രസംഗിച്ചു.