കുടുംബ സംഗമം സംഘടിപ്പിച്ചു
Thursday 01 January 2026 12:11 AM IST
വിളയിൽ: പുളിയത്തിങ്ങൽ കുടുംബം മഹാകുടുംബസംഗമം നടത്തി. ചന്ദ്രാ ബാൻക്വിറ്റ് ഹാളിൽ വച്ച് സാഹിത്യകാരനും സിനിമാ സംവിധായകനുമായ രാഹുൽ കൈമല ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ. ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രാർത്ഥനയും പ്രായമായവരെ ആദരിക്കലും നടന്നു. സ്മരണിക രാഹുൽ കൈമല പ്രകാശനം ചെയ്തു. നാരായണൻ പി.തൃശൂർ, കുമാരൻ പി. അരൂർ, പോൾസൺ കുളത്തുവയൽ, വേണു മുണ്ടക്കുളം, ബാബു പരതക്കാട്, സുനിൽ കുമാർ പാതിരിക്കച്ചാലിൽ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി കൺവീനർ സുബ്രഹ്മണ്യൻ സ്വാഗവും ശ്രീധരൻ നന്ദിയും പറഞ്ഞു.കലാപരിപാടികളും അരങ്ങേറി.