ബോധവൽക്കരണം

Thursday 01 January 2026 12:13 AM IST

വള്ളിക്കുന്ന്: സി.ബി എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ലഹരിക്കെതിരായുള്ള ബോധവൽക്കരണ പരിപാടി അരിയല്ലൂർ ജംഗ്ഷനിൽ നടത്തി. പ്രിൻസിപ്പൽ വി.സന്ധ്യ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തംഗം വി. കാർത്തികേയൻ വിഷയം അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ അഖില അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗമായ ടി.കെ. വാസു, പി.ടി.എ. പ്രസിഡന്റ് പ്രദീപ് കുമാർ, ഷിബു ചേര്യങ്ങാട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.