കെ.എസ്.ആർ.ടി.സി ബസുകളിൽ കുപ്പിവെള്ളം; 3 രൂപ ജീവനക്കാർക്ക്

Thursday 01 January 2026 1:17 AM IST

തിരുവനന്തപുരം: യാത്രക്കാ‌ർക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ. കടകളിലേതിനേക്കാൾ കുറഞ്ഞ നിരക്കിലാവും ബസിനുള്ളിൽ കുപ്പിവെള്ളം കിട്ടുക. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും ഇൻസെന്റീവായി നൽകും. ഇത് അധികം വൈകാതെ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

യാത്രക്കാർക്ക് ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. ഓൺലൈനിലൂടെ ഓർഡർ ചെയ്യുന്ന ഭക്ഷണം ബസ് സ്റ്റേഷനുകളിലെത്തുമ്പോൾ സീറ്റുകളിൽ ലഭ്യമാകും. വെള്ളക്കുപ്പികൾ വിൽപ്പന തുടങ്ങുന്നതോടെ ബസുകളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. നിലവിൽ ദീർഘദൂര സർവീസുകളിൽ മാത്രമാണ് വേസ്റ്റ്ബിന്നുകളുള്ളത്. മാലിന്യം കെ.എസ്.ആർ.ടി.സി തന്നെ നിർമ്മാർജ്ജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.