ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് കൊടിയിറങ്ങും
Thursday 01 January 2026 12:30 AM IST
ശിവഗിരി: വ്രതാനുഷ്ടാനങ്ങളോടെ മഹാസമാധി ദർശനത്തിനും തീർത്ഥാടത്തിനുമായെത്തിയ ഭക്തജന ലക്ഷങ്ങൾക്ക് സായൂജ്യം നൽകി 93-ാമത് ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് കൊടിയിറങ്ങും. ഡിസംബർ 15 ന് തുടങ്ങിയ തീർത്ഥാടനകാലം ജനുവരി അഞ്ചു വരെ തുടരും. രണ്ടു ദിവസങ്ങളായി രാപ്പകൽ ഭേദമില്ലാതെയാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള ശ്രീനാരായണീയർ ശിവഗിരിയിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.