അനുസ്മരണം
Thursday 01 January 2026 1:02 AM IST
പരവൂർ: സ്വാതന്ത്ര്യ സമര സേനാനിയും സച്ചിദാനന്ദ യോഗ സ്ഥാപനങ്ങളുടെ സ്ഥാപകനുമായിരുന്ന കോയിവിള പ്രഭാകര സിദ്ധയോഗിയെ പരവൂർ റൈറ്റിയ പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രം അനുസ്മരിച്ചു. ഡോ. അമ്പാടി എം.ശശിധരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു. ആനന്ദ്കൃഷ്ണൻ അദ്ധ്യക്ഷനായി. അടുതല രാമചന്ദ്രൻ പിള്ള, പ്രൊഫ. ശിവൻ, ഡോ. രാജശേഖരൻ നായർ, ഡോ. അമ്പിളി കുമാർ, ഡോ. ലത, പ്രൊഫ. പി.സി.വർഗീസ്, ഡോ.രജിത കുമാർ, അയത്തിൽ വൈ.എ.കലാം, പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ജി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.