വരാനിരിക്കുന്നതേയുള്ളൂ നമ്മുടെ നല്ലകാലം: ശ്രീജേഷ്
Thursday 01 January 2026 1:04 AM IST
ഇന്ത്യൻ കായികരംഗത്തിന്റെ നല്ല കാലം ഇനിയാണ് വരാനിരിക്കുന്നത്. 2036ലെ ഒളിമ്പിക്സും 2030 കോമൺവെൽത്ത് ഗെയിംസുമൊക്കെ അടിസ്ഥാന സൗകര്യങ്ങളിലും ജനങ്ങളുടെ സമീപനത്തിലും സ്പോർട്സിനോടുള്ള മനോഭാവത്തിലും പോസിറ്റീവായ മാറ്റങ്ങളുണ്ടാക്കും. കുട്ടികളെ കായികരംഗത്തേക്ക് വിടാൻ രക്ഷിതാക്കൾക്ക് താത്പര്യമുണ്ടാകും. അടുത്തപത്തുവർഷത്തിനുള്ളിൽ ലോകത്ത് ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള രാജ്യമായി ഇന്ത്യമാറും. ഇതിന്റെ ഗുണം കായികരംഗത്താകും പ്രതിഫലിക്കുക. സ്പോർട്സിലേക്ക് കൂടുതൽ പേർക്ക് കടന്നുവരാനും കാണികളെ ആകർഷിക്കാനും ആധുനിക സാങ്കേതികവിദ്യ വഴിയൊരുക്കും.എ.ഐയുടെ കാലത്തും കളിക്കാൻ മനുഷ്യർ തന്നെ കളത്തിലിറങ്ങേണ്ടിവരുമല്ലോ.!
- പി.ആർ ശ്രീജേഷ്,
മുൻ ഇന്ത്യൻ ഹോക്കി ക്യാപ്ടൻ