നൂറിരട്ടി വേഗതയിൽ പുതിയ കണ്ടുപിടിത്തങ്ങളുണ്ടാകും.
2026 മുതൽ 2050 വരെയുള്ള 25 വർഷ കാലഘട്ടത്തിൽ ശാസ്ത്രത്തിനുണ്ടാകുന്ന ഏറ്റവും പ്രധാന മാറ്റങ്ങൾ നേട്ടങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് ആലോചിക്കുകയാണെങ്കിൽ. എനിക്ക് ആദ്യം തോന്നുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുപാട് പ്രധാനപ്പെട്ട ഇംപാക്ടുകളാണ് അതിലൂടെ ഇനി കാണാൻ പോകുന്നത്. പ്രത്യേകിച്ചും നമ്മുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഒരു ഡിസ്കവറി എഞ്ചിനായിട്ട് മാറ്റുക. അതായത് കണ്ടുപിടുത്തങ്ങളുടെ വലിയൊരു ഉപകരണമാക്കി പദാർത്ഥങ്ങളുടെ നിർമ്മാണം, ജീവനുള്ള വസ്തുക്കളെ കുറിച്ചുള്ള പഠനം. അങ്ങനെ പല ഡൊമയിനുകളും ചേർന്നുള്ള സംഘടിത മേഖലയെകുറിച്ചുള്ള പഠനത്തിന് എ.ഐ വളരെ സഹായകമാകും. അതുകൊണ്ട് സംഭവിക്കാൻ പോകുന്നത് പണ്ട് നമ്മൾ കണ്ടുപിടിത്തത്തിന് എടുത്ത സമയത്തിന്റെ നൂറിരട്ടി വേഗതയിൽ പുതിയ കണ്ടുപിടിത്തങ്ങളുണ്ടാകും.
മനുഷ്യൻ മാറ്റപെടും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ 25 വർഷങ്ങളിൽ യന്ത്രങ്ങളും സോഫ്ട്‌വെയറുകളും നമ്മുടെ സഹായത്തിനെത്തുമ്പോൾ നമ്മുടെ വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എല്ലാം റീ ഡിസൈൻ ചെയ്യപ്പെടും. മാത്രമല്ല, നമ്മുടെ ജോലി, ക്രിയേറ്റിവിറ്റി, സമയം ചെലവഴിക്കൽ എല്ലാം ഇതിലൂടെയായിരിക്കും കടന്നുപോകുക. അതുകൊണ്ട് മനുഷ്യന്റെ കഴിവ് പതിന്മടങ്ങ് വർദ്ധിക്കുന്ന അവസ്ഥയായിരിക്കും ഉണ്ടാകുക. ഇതെല്ലാമാണ് പ്രധാനമാറ്റങ്ങൾ ,