വോട്ടിംഗ് വീട്ടിൽ ഇരുന്നായേക്കും

Thursday 01 January 2026 1:08 AM IST

25 വർഷം രാഷ്ട്രീയത്തിൽ വളരെ വലിയ കാലയളവാണ്. അതുകൊണ്ട് തന്നെ എന്തു സംഭവിക്കുമെന്ന് പറയാൻ ബുദ്ധിമുട്ടാണ്. 1991നുശേഷം ജനിച്ചവർ (genertion z) വാർദ്ധക്യത്തിലേക്ക് കടക്കുകയും അവരുടെ പിന്തലമുറ (generation alpha) യുവത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന കാലമാണ് വരുന്ന 25 വർഷക്കാലം. നിർമ്മിതബുദ്ധിയുടെ കാലം കൂടിയാണത്.

പഴയ രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അപ്രത്യക്ഷമാവും. പുതിയ രീതികളും പ്രസ്ഥാനങ്ങളും ആ സ്ഥാനം കവരും. രാഷ്ട്രീയം സമൂഹത്തിൽ നിന്ന് ഓൺലൈനിലേക്ക് കുടിയേറും. വോട്ടിംഗ് പോലും വീട്ടിൽ ഇരുന്നാവും ചെയ്യുക. പുത്തൻ സാങ്കേതിക വിദ്യകൾ ഭരണകൂടത്തിന്റെ ചെയ്തികൾ കൂടുതൽ സുതാര്യമാക്കും. അവർക്ക് ജനങ്ങളെ നിരീക്ഷിക്കാൻ, അവരുടെ പ്രവൃത്തിയും ചിന്തകളും മനസിലാക്കാൻ വേണ്ട ഇടപെടൽ നടത്താൻ എളുപ്പമാവും. ഇത് രണ്ടും ജനാധിപത്യത്തിനു മുള്ളിലുള്ള സാദ്ധ്യതയും വെല്ലുവിളിയുമാണ്. ഏറ്റവും മൗലികമായ ചോദ്യം, ജനാധിപത്യം പുഷ്ടിപ്പെടുമോ അതോ അതിന്റെ സ്ഥാനം ഡിജിറ്റൽ സ്വേച്ഛാധിപത്യം കവരുമോ എന്നതാണ്. മനുഷ്യൻ പാതി മാംസവും പാതി ഫിക്ഷനുമായതു കൊണ്ട് ജനാധിപത്യം പുലരും എന്നു തന്നെ കരുതാം.