ശുദ്ധവെള്ളം ചൊവ്വാ ഗൃഹത്തിൽ കിട്ടുമോ?

Thursday 01 January 2026 1:12 AM IST

2050 ഓടെ, ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളും വെള്ളത്തിന്റെ ദൗർലഭ്യം അനുഭവിക്കും എന്ന് പഠനങ്ങൾ പറയുന്നു. എത്തനോൾ മുതലായ ജൈവ ഇന്ധനങ്ങൾ ഉണ്ടാക്കാൻ, ഭക്ഷ്യവിളകൾ കൃഷിചെയ്തിരുന്ന കൃഷിയിടങ്ങൾ കൂടി ഉപയോഗിക്കുന്ന പ്രവണത കൂടിവരികയാണ്. ഇത്തരം കൃഷിരീതികൾ ഭക്ഷ്യക്ഷാമത്തിനു പുറമെ ശുദ്ധജല ലഭ്യതയും വളരെയേറെ കുറയ്ക്കും. ആവശ്യത്തിനു മാത്രം ഭക്ഷണം, കെട്ടിട നിർമ്മാണം, ബുദ്ധിപൂർവമായ ഉപഭോഗം എന്നിവ മൂലം അല്പം കാലം കൂടി 'വെള്ളംകുടി" മുട്ടാതെ നമുക്ക് കഴി​യാനായേക്കും. 'ചൊവ്വാ"ഗൃഹത്തിൽ പണ്ടുകാലത്ത് നമ്മുടെ പോലെ ധാരാളം വെള്ളമുണ്ടായിരുന്നു എന്നും ഇപ്പോഴും ഒരുപക്ഷെ, ഉപരിതലത്തിനു താഴെ വലിയ ജലശേഖരം ഒളിഞ്ഞിരിപ്പുണ്ടാവും എന്നും ശാസ്‌ത്രലോകം പ്രതീക്ഷിക്കുന്നുണ്ട്.

( സംസ്ഥാന ദുരന്ത നിവാരണ സെന്റർ മുൻ മേധാവിയാണ് ലേഖിക )