ഗ്ളോബൽ പ്ളാറ്റ്ഫോമായി മാറും
Thursday 01 January 2026 1:12 AM IST
ക്രിയേറ്റീവ് മേഖലയിൽ നിർമ്മിത ബുദ്ധി പടർന്നുകയറും. ഈ ആധുനിക വിദ്യകളിലൂടെ ഇംഗ്ളീഷ് സിനിമയെ മലയാളത്തിലേക്ക് മാറ്റാനാകും. കൃത്യമായ ലിപ് സിങ്കോടെ തന്നെ. അതിനാൽ ഏതൊരു നല്ല ഉള്ളടക്കത്തിനും ആഗോള പ്ളാറ്റ്ഫോം ലഭ്യമാകും. ബഹുഭാഷാ സാന്നിദ്ധ്യവും. ഡീ ഏജിംഗ് വിഷ്വൽ ഇഫക്ട്സ് ടെക്നിക്കിലൂടെ ഒരു നടനെയോ നടിയെയോ ചെറുപ്പമാക്കാൻ കഴിയും. പ്രത്യേകിച്ച് ഫ്ലാഷ്ബാക്ക് സീനുകൾ. അങ്ങനെ അടുത്ത കാൽനൂറ്റാണ്ടിൽ വിപ്ളവകരമായ മാറ്റങ്ങൾ ചലച്ചിത്ര മേഖലയിൽ സംഭവിക്കും. സാങ്കേതിക വിദ്യ കുതിച്ചു പായുമ്പോഴും നിർമ്മിത ബുദ്ധിക്കു മേലെയായിരിക്കും മനുഷ്യഭാവന എന്നു പറയാതെ വയ്യ.