പ്രവാസികൾക്ക് സന്തോഷവാർത്ത; ഇന്ന് മുതൽ യാത്രാച്ചെലവ് കുറയും, പ്രഖ്യാപനവുമായി ഗൾഫ് രാജ്യം

Thursday 01 January 2026 3:28 PM IST

അബുദാബി: പുതുവർഷത്തിൽ വാഹന ഉടമകൾക്ക് ആശ്വാസമായി ഇന്ധനവില കുറച്ച് യുഎഇ. ജനുവരി മാസത്തേക്കുള്ള പുതുക്കിയ നിരക്കുകൾ ഇന്ധന വില നിർണയ സമിതി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഇന്ധന വില വർദ്ധിപ്പിച്ചിരുന്നെങ്കിലും ജനുവരി ഒന്ന് മുതൽ നിരക്കുകൾ ഗണ്യമായി കുറച്ചിരിക്കുകയാണ്.

സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.53 ദിർഹമാണ് പുതിയ വില. ഡിസംബറിൽ ഇത് 2.70 ദിർഹമായിരുന്നു. ലിറ്ററിന് 17 ഫിൽസാണ് കുറഞ്ഞിരിക്കുന്നത്. സ്‌പെഷ്യൽ 95 പെട്രോളിന്റെ വില 2.58 ദിർഹത്തിൽ നിന്ന് 2.42 ദിർഹമായി കുറഞ്ഞു. ഇ - പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.34 ദിർഹമാണ് പുതുക്കിയ നിരക്ക്. ഡിസംബറിൽ 2.51 ദിർഹമായിരുന്നു ഇതിന്റെ വില.

ഡീസൽ ലിറ്ററിന് 2.85 ദിർഹം ആയിരുന്നു കഴിഞ്ഞ മാസം. ജനുവരിയിൽ 2.55 ദിർഹം ആയി കുറഞ്ഞു. അന്താരാഷ്‌ട്ര വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. 2026ലെ ആദ്യ മാസത്തെ ഈ വിലക്കുറവ് യുഎഇയിൽ താമസിക്കുന്ന എല്ലാവർക്കും വലിയ ആശ്വാസമാകും.