നീന്തൽ: അഞ്ച് മെഡലുമായി ഹന്ന

Friday 02 January 2026 12:46 AM IST
ഹന്ന എലിസബത്ത് സിയോ

കൊച്ചി: ഹൈദരാബാദിൽ നടന്ന 36-ാമത് സൗത്ത് സോൺ സബ് ജൂനിയർ ആൻഡ് ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഗ്ലോബൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനി ഹന്ന എലിസബത്ത് സിയോ മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകൾ കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളായ 100 മീറ്റർ ഫ്രീസ്‌റ്റൈൽ, 200 മീറ്റർ ഫ്രീസ്‌റ്റൈൽ എന്നിവയിലും 4 X 100 മീറ്റർ മെഡ്‌ലി റിലേയിലും വെള്ളി മെഡൽ നേടി. 800 മീറ്റർ ഫ്രീസ്‌റ്റൈൽ, 4 X 200 മീറ്റർ ഫ്രീസ്‌റ്റൈൽ റിലേ എന്നിവയിലാണ് വെങ്കലനേട്ടം. മികച്ച പരിശീലനവും കഠിനാധ്വാനവുമാണ് ഹന്നയെ വിജയപീഠത്തിലെത്തിച്ചത്. ഹന്നയെ സ്‌കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരും അഭിനന്ദിച്ചു.